കണ്ണൂർ ചെറുപുഴയിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞു കയറി ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരിക്ക്.

ചെറുപുഴയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് പാര്‍സല്‍ വാഹനം വന്നിടിച്ച് 4 കുട്ടികള്‍ക്ക് പരിക്ക്. ഒരാൾ മരണപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർഥിനി ദേവനന്ദയാണ് മരിച്ചത്.
സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളായ ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ദ പരിശോധനക്ക് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പരിയാരത്തേക്ക് കൊണ്ടുപോയി പെരിങ്ങോം, വയക്കര എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.