ആദിദേവിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു: മന്ത്രി കെ.കെ ശൈലജ

മട്ടന്നൂര്‍: ദേഹമാസകലം വ്രണം പിടിക്കുന്ന രോഗം ബാധിച്ച് വേദന തിന്നുകഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ ഇടവേലി കാനത്തില്‍ ഗീതാ നിവാസില്‍ കെ.ശശിധരന്‍-പി.എം.സജിനി ദമ്പതിമാരുടെ മകനായ മൂന്നരവയസ്സുകാരന്‍ ആദിദേവിന്റെ ചികിത്സയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത് എപ്പിഡര്‍മോളിസിസ് ഡുള്ളോസ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദിദേവിന്റെ ദുരിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, വാർത്ത അറിഞ്ഞ മന്ത്രി ആദിദേവിന്റെ വീട്ടിലെത്തുകയായിരുന്നു. ശ്വാസകോശത്തിനുള്‍പ്പെടെ പ്രശ്‌നമുള്ളതിനാല്‍ വിദഗ്ധ പരിശോധന നടത്തി ചികിത്സ നല്‍കാന്‍ ആരോഗ്യവകുപ്പ് തയാറാകും. സാമൂഹിക സുരക്ഷാ മിഷനില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ പണം പാസാക്കി നല്‍കാന്‍ സാധിക്കുമെന്നും ശൈലജ പറഞ്ഞു. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രസവിച്ച് അഞ്ചാംദിവസം മുതലാണ് കുഞ്ഞിന് രോഗം കണ്ടുതുടങ്ങിയത്, ശരീരത്തില്‍ വലിയ കുരുപോലെ വന്ന് പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാല്‍ വസ്ത്രം ധരിക്കാനും കിടക്കാനും പ്രയാസപ്പെടുകയാണ്.
 കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ മാസങ്ങളോളം കിടത്തിച്ചികിത്സ നടത്തിയെങ്കിലും രോഗം ഭേതമായില്ല.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.