കടമ്പൂർ ഈസ്റ്റ് യുപി (കെ.ഇ.യു പി) സ്കൂൾ തൊണ്ണൂറ്റി രണ്ടാം വാർഷികാഘോഷം: കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തുഎടക്കാട്: മേഖലയിലെ ഏറെ പ്രശസ്തിയും പാരമ്പര്യവുമുള്ള വിദ്യാലയമായ കെ.ഇ.യു.പി. സ്കൂൾ നിസ്തുല സേവനത്തിന്റെ തൊണ്ണൂറ്റി രണ്ടാം  വാർഷികം വി.ശ്യാമള ടീച്ചറുടെ (ചെയർപേഴ്സൺ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി) അദ്ധ്യക്ഷതയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരിശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ.രജനി റിപ്പോർട്ട് അവതരിപ്പിച്ചു.എൻഡോവ്മെന്റ് വിതരണം എ.പ്രകാശ് (ബി.പി.ഒ.കണ്ണൂർ സൗത്ത്) , മെറിറ്റ് അവാർഡ് വിതരണം പി.ഹമീദ് മാസ്റ്റർ (സ്കൂൾ അലുംനി അസോസിയേഷൻ) ,അനുമോദനം വി.കൃഷ്ണൻ (വാർഡ് മെമ്പർ കടമ്പൂർ ഗ്രാമ പഞ്ചായത്ത്) , ഉപഹാര സമർപ്പണം ടി.എം.ഉമ്മർ (സ്കൂൾ മാനേജർ), സമ്മാനദാനം അഡ്വ:ടി.ഷാഹുൽ ഹമീദ്, ബത്തയിൽ മൂസ്സ കൂട്ടി എന്നിവർ നിർവഹിച്ചു.
    എ.കെ അഷ്റഫ് മാസ്റ്റർ, സി.നാരായണൻ, കണ്ണോത്ത് വിജയൻ, എ ടി.ഉസ്മാൻ, പി അബ്ദുൽ മജീദ് എന്നിവർ ആശംസ പ്രസംഗം നടത്തി. എം.ഷാഹിന സ്വാഗതവും എൻ ബീന ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്ന് സംഘടിപ്പിച്ചു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.