ഷുഹൈബ് കുടുംബസഹായ നിധി ഏപ്രില്‍ 8 ന് ഏ കെ.ആന്റണി കൈമാറും.


കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശേഖരിച്ച ഷുഹൈബ് കുടുംബസഹായ നിധി 2018 ഏപ്രില്‍ 8 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ വച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ കെ.ആന്‍റണി കൈമാറും.

കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്രക്ക് കണ്ണൂരില്‍ നല്കുന്ന സ്വീകരണ പരിപാടിയില്‍ വച്ച്‌ ഷുഹൈബ് കുടുംബ സഹായ നിധി കൈമാറുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.