പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പില്‍ 76.63 ശ​ത​മാ​നം പോ​ളിം​ഗ്; വോ​ട്ടെണ്ണ​ൽ ഇ​ന്ന്

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76.63 ശ​ത​മാ​നം പോ​ളിം​ഗ്.17,485 ആ​കെ വോ​ട്ട​ർ​മാ​രു​ള്ള ടൗ​ൺ വാ​ർ​ഡി​ൽ 1138 പേ​ർ വേ​ട്ട് ചെ​യ്തു.

ഇ​ന്നു രാ​വി​ലെ എ​ട്ടി​നു വോ​ട്ടെണ്ണ​ൽ ആ​രം​ഭി​ക്കും.​പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണു വോ​ട്ടെ​ണ്ണ​ൽ. പേ​രാ​വൂ​ർ യു​പി സ്കൂ​ളി​ൽ ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പേ​രാ​വൂ​ർ സി​ഐ​ എ. കു​ട്ടി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​റ്റ​പ്പെ​ട്ട ചി​ല വാ​ക്കേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ വോ​ട്ടിം​ഗ് സ​മാ​ധ​ാന​പ​ര​മാ​യി​രു​ന്നു. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും അ​ഭി​മാ​ന പോ​ര​ാട്ട​മാ​ണ് ഈ ​തെര​ഞ്ഞെ​ടു​പ്പ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.