കുഞ്ഞിമംഗലം പുറതെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 2018 മാർച്ച് 11 ഞായറാഴ്ച; കളിയാട്ടം ഡിസംബർ 23 മുതൽ 26 വരെ

റിപ്പോർട്ടർ: ഹരിദാസ് പലങ്ങാട്ട്

കുഞ്ഞിമംഗലം പുറത്തെരുവത്ത്  ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം 2018 മാർച്ച് 11 ഞായറാഴ്ച രാവിലെ 9.30. ന് കോഴിക്കോട് എം പി ശ്രീ എം.കെ രാഘവൻ നിർവ്വഹിക്കുന്നു.തുടർന്ന് ഫണ്ട് ശേഖരണോദ്ഘാടനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്  ക്ഷേത്രം കോയ്മ മുണ്ടയാട്ട് വിജയൻ നമ്പ്യാരിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് നിർവ്വഹിക്കുന്നു.ചടങ്ങിൽ പ്രശസ്ത സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിദിയായി സംബന്ധിക്കുന്നു.

പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളായ ശ്രീ പി.വി തമ്പാൻ, ശ്രീ എം .പി തിലകൻ, ശ്രീ മനിയേരി കരുണാകരൻ എന്നിവർ പങ്കെടുക്കുന്നു. പ്രമുഖവ്യക്തികൾ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.