വളപട്ടണം സെവന്‍സ് ഫുട്ബോള്‍ ഫൈനലില്‍ കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പും മുസ്സാഫിര്‍ എഫ് സി രാമന്തളി അല്‍ മദീനയും ഇന്നിറങ്ങും

വളപട്ടണം:ടൌണ്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പിനും ഒരു ലക്ഷം രൂപ ഷെര്‍ലോണ്‍ പ്രൈസ് മണിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ അവസാന അങ്കത്തിനായി കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പും മുസ്സാഫിര്‍ എഫ് സി രാമന്തളി അല്‍ മദീനയും ഇറങ്ങും.

കഴിഞ്ഞ ദിവസം നടന്ന ജനശക്തി അഴീക്കോടും അല്‍ മദീനയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ ഗോള്‍ തര്‍ക്കത്തെ തുടര്‍ന്ന് കാണികള്‍ ഗ്രൌണ്ട് കയ്യേറി കളി തീരും മുന്നേ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. അല്‍ മദീനയെ വിജയികളായി പ്രഖ്യാപിച്ചാണ് ഇന്ന് ഫൈനല്‍ അരങ്ങേറുന്നത്. ഒരു മാസക്കാലം വളപട്ടണത്തെ രാവുകളെ പകലുകളാക്കി മാറ്റിയ ടൂര്‍ണമെന്റ്  മികച്ച ഫുട്‌ബോള്‍ വിരുന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇന്ന് വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന മത്സരത്തിലെ ജേതാക്കള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എം ഡി പി.കെ മായിന്‍ മുഹമ്മദ് സമ്മാനിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.