കണ്ണൂർ നഗരത്തിൽ നാളെ ഉച്ചക്ക് 2 മണി മുതൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്
11/02/18

നാളെ സഹകരണ കോൺഗ്രസിന്റെ സമാപനത്തോട് അനുബന്ധിച്ച് ഒരു ലക്ഷം പേർ പങ്കെടുകുന്ന റാലി സെന്റ മൈക്കിൾ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് കലക്ടേറ്റ് മൈതാനിയിൽ സമാപികുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഉച്ചക്ക് 2 മണി മുതൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട് ,കണ്ണൂർ ആശുപത്രി റൂട്ടിൽ ഓടുന്ന ബസുകൾ ഉച്ചക്ക് 2 മണി മുതൽ പുതിയ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ച് തിരിച്ച് താവക്കര പോലിസ് ക്ലബ് പഴയ സ്റ്റാൻഡ് പാമ്പൻ മാധവൻ റോഡ് വഴി പോകുന്നതായിരികും ഉചിതം ചെറു വാഹനങ്ങൾ പരമാവധി നഗരത്തിൻ പ്രവേശിക്കുന്നത് ഒഴിവാകുക കണ്ണുർ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പൊടിക്കുണ്ട് നിന്നും തെറ്റി കക്കാട് പള്ളിപ്രം മുണ്ടയാട് വഴി പോകുക തലശേരി ഭാഗത്ത് നിന്നും വരുന്ന വലിയ ലോറികൾ കൊടുവള്ളിയിൽ നിന്നും തെറ്റി അഞ്ചര കണ്ടി ചാലോട് ശ്രീകണ്ഠപുരം തളിപ്പറമ്പ് ഭാഗത്തേക്ക് പോകുക എല്ലാ വലിയ ലോറികളും 2 മണി മുതൽ ഗതാഗതം നിർത്തി വച്ച് രാത്രി 8 മണിക്ക് പുറപ്പെടുക അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം ചെറുവാഹനങ്ങൾ  നഗരത്തിൽ രണ്ട് മണിക്കു ശേഷം പ്രവേശികുവാൻ ശ്രദ്ധിക്കുക ഡോക്ടർ മാരെയും കാണുവാനും മറ്റ് ഓഫിസ് ആവശ്യങ്ങൾക്കും വരുന്നവർ രാവിലെ തന്നെ നഗരത്തിൽ എത്തി ഉച്ചക്ക് മുമ്പ് പോകുവാൻ ശ്രമിക്കുക നമ്മൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിയന്തിര ചികിത്സ വേണ്ടുന്നവർക്കും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും സുഗമമായി നടക്കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.