കൂ​ത്തു​പ​റ​മ്പി​ൽ ലോറിയില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് കിലോയിലധികം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കൂ​ത്തു​പ​റ​മ്പ്: ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 512 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമാ​യി ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി സ്വ​ദേ​ശിക​ളാ​യ പു​തി​യ​പു​ര​യി​ൽ മു​ഹ​മ്മ​ദ​ലി (47), കെ.​വി.​ഹൗ​സി​ൽ ഷം​സു​ദ്ദീ​ൻ (45), കെ.​പി.​ബ​ഷീ​ർ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് ഇ​ൻ​സ്പെക്ട​ർ സി.​ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ വ​ല​യി​ലാ​യ​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു നി​ർ​മ​ല​ഗി​രി കോ​ള​ജി​നു സ​മീ​പം റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലോ​റി​യി​ൽ 26 ചാ​ക്കു​ക​ളി​ലാക്കി​യ ഹ​ൻ​സ്, മ​ധു, കൂ​ൾ​ലി​പ്പ് എ​ന്നി​വ പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മൂ​ടി​യ​നി​ല​യി​ലാ​യി​രു​ന്നു.
ക​ർ​ണാട​ക​യി​ൽ​നി​ന്നും കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​യെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​വ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ചി​ദം​ബ​രം, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ബി​ജു, കെ.​കെ. സാ​ജ​ൻ, കെ. ​ഇ​സ്മ​യി​ൽ എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.