ത​ല​ശേ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കത്തില്‍ അ​ന്വേ​ഷ​ണം വീ​ണ്ടും ബ​ന്ധു​ക്ക​ളി​ലേ​ക്ക്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു വി​ളി​പ്പാ​ട​ക​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വീ​ണ്ടും ബ​ന്ധു​ക്ക​ളി​ലേ​ക്ക്.
മെ​യി​ന്‍ റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ത​ലാ​യി ’സ്നേ​ഹ’​യി​ല്‍ പാ​റ​പ്പു​റ​ത്ത് കു​നി​യി​ല്‍ ദി​നേ​ശ​ൻ (52) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യെ​ല്ലാം സി​ബി​ഐ തി​രു​വ​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചു ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രെ ചോ​ദ്യം​ ചെ​യ്തു.
ദി​നേ​ശ​ന് അ​ഞ്ചു സ​ഹോ​ദ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ ദി​നേ​ശ​നു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ ഒ​രു ഗ്രൂ​പ്പാ​യും മ​റ്റു ര​ണ്ടു​പേ​ര്‍ മ​റ്റൊ​രു ബി​സി​ന​സ് ഗ്രൂ​പ്പാ​യി​ട്ടു​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.​ സി​ഐ ശൈ​ലേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും താ​ൻ കേ​സി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ട് മൂ​ന്നു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ശൈ​ലേ​ഷ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ​യും സി​ബി​ഐ​ സം​ഘം ചോ​ദ്യം​ചെ​യ്തി​രു​ന്നു. പ​ഴ​യ സ്വ​ര്‍​ണം വാ​ങ്ങി ഉ​രു​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ സേ​ട്ടു​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മൂ​ന്ന് പേ​രെ​യാ​ണ് സി​ബി​ഐ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ച് ചോ​ദ്യം ​ചെ​യ്ത​ത്. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ച്ച​ത്.
2014 ഡി​സം​ബ​ര്‍ 23ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ദി​നേ​ശ​നെ ക​ട​യ്ക്കു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ള്ള ല​ക്ഷ്യ​മി​ട്ട് ഇതര സം​സ്ഥാ​ന സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റേ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും നി​ഗ​മ​നം.
സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യെ​ല്ലാം ലോ​ക്ക​ല്‍ പോ​ലീ​സും പി​ന്നീ​ടെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘ​വും സി​ബി​ഐ​യും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ക​യും അ​വ​ര്‍ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.