കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വീട് സുരേഷ്‌ഗോപി എം പി സന്ദര്‍ശിച്ചു

കണ്ണൂര്‍: മകന്‍ നഷ്ടപ്പെട്ട വേദന എനിക്കറിയാനാവും. ഞാന്‍ മകള്‍ നഷ്ടപ്പെട്ടൊരു അച്ഛനാണ്. വിരഹദുഃഖത്തിന്റെ കാഠിന്യം എനിക്കറിയാം സുരേഷ്‌ഗോപി എം.പി പറഞ്ഞു. കൊല്ലപ്പെട്ട മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വീട്ടിലെത്തി ഷുഹൈബിന്റെ പിതാവിനെയും സഹോദരങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്നതിനിടയിലാണ് സൂപ്പര്‍താരത്തിന്റെ ദുഃഖസാന്ദ്രമായ വാക്കുകള്‍. ഇരുപത് മിനുട്ടോളം ഷുഹൈബിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ശേഷമാണ് സുരേഷ്‌ഗോപി മടങ്ങിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് സുരേഷ്‌ഗോപി ഷുഹൈബിന്‍റെ വീട് സന്ദര്‍ശിച്ചത് 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.