കെ സുധാകരന്‍റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. അ​തി​രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കു​വോ​ളം വ​രെ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ യോ​ഗം സ​മ​ര​പ്പ​ന്ത​ലി​ൽ ചേ​രും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ, വി.​എം.​സു​ധീ​ര​ൻ, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, കെ.​പി.​എ.​മ​ജീ​ദ്, എ.​എ.​അ​സീ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം യു​ഡി​എ​ഫ് എം​പി​മാ​രും എം​എ​ൽ​എ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. യോ​ഗം ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ 48 മ​ണി​ക്കൂ​ർ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട്, കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​മ​രം നീ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സു​ധാ​ക​ര​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ‌​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു. ക്ഷീ​ണി​ത​നെ​ങ്കി​ലും സു​ധാ​ക​ര​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​ത്തി​യ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് പ്ര​വ​ർ​ത്ത​ക​ർ അ​നു​വ​ദി​ച്ചി​ല്ല. നി​രാ​ഹാ​ര​സ​മ​രം മൂ​ന്നു ദി​വ​സം പി​ന്നി​ട്ടി​ട്ടും മു​ൻ‌ മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ര് സു​ധാ​ക​ര​നെ പ​രി​ശോ​ധി​ച്ച​ത്.

ഉ​മ്മ​ൻ ചാ​ണ്ടി, എം​പി​മാ​രാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ൻ‌.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി സു​ധാ​ക​ര​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യും ഇ​ന്ന​ലെ സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മാ​ധാ​ന​യോ​ഗ​ത്തി​നു മു​ന്പാ​ണ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​യ​ത്. ജി​ല്ല​യി​ലെ 110 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ഹൈ​ബ് കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് ശേ​ഖ​രി​ക്കും. മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യും ന​ട​ത്തും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.