കണ്ണൂരിന്‍റെ ദു​ഷ്പേ​ര് മാ​റ്റി​യെ​ടു​ക്കാ​ൻ ന​മു​ക്കാ​ക​ണം: എ​സ് പി

പ​യ്യ​ന്നൂ​ര്‍: മി​ക​ച്ച ക​ലാ-കാ​യി​ക-​സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും സം​ഘാ​ട​ക മി​ക​വു​മു​ള്ള ജി​ല്ല​യാ​ണ് ക​ണ്ണൂ​രെ​ങ്കി​ലും വെ​ട്ടും കു​ത്തും ന​ട​ക്കു​ന്ന നാ​ടാ​ണെ​ന്നാ​ണ് പു​റ​ത്ത​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ശി​വ​വി​ക്രം.
ക​ണ്ണൂ​രി​ന്‍റെ ഈ ​ചീ​ത്ത​പ്പേ​ര് മാ​റ്റി​യെ​ടു​ക്കാ​ൻ ന​മു​ക്കാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ന്ന​രു കു​റു​ങ്ക​ട​വി​ല്‍ ജി​ല്ലാ ക​നോ​യിം​ഗ് ആ​ൻ​ഡ് ക​യാ​ക്കിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും മി​ക​ച്ച സം​ഘാ​ട​ക​രു​ണ്ട്. എ​ന്തു​പ​രി​പാ​ടി​ക്കാ​യി വി​ളി​ച്ചാ​ലും ഒ​രു മ​ടി​യു​മി​ല്ലാ​തെ സ​ഹ​ക​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രു​മാ​ണ് ക​ണ്ണൂ​രി​ലു​ള്ള​ത്. അ​തി​ന്‍റെ തെ​ളി​വാ​ണ് ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് സം​സ്ഥാ​ന ഡ്രാ​ഗ​ണ്‍ ബോ​ട്ട് മ​ത്സ​രം ഇ​വി​ടെ ന​ട​ത്തി വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.