ഷുഹൈബ് വധം :കൊലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ അഞ്ച് പേര്‍ കൂടി പിടിയിലായി. കര്‍ണാടകയിലെ വിരാജ്പേട്ടയില്‍നിന്നാണ് ഇവരെ മട്ടന്നൂര്‍ പോലീസ് പിടികൂടിയത്. കൊലയാളി സംഘത്തില്‍പ്പെട്ടവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി(26), റിജിന്‍ രാജ്(28) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
എടയന്നൂര്‍ സ്കൂളിലെ വിദ്യാര്‍ഥി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.