സാക്ഷി മൊഴി അംഗീകരിക്കുന്നു. കീഴടങ്ങിയത് ഡമ്മി പ്രതികളല്ല: സുധാകരന്‍

കണ്ണൂര്‍: ഷുഹെെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും ഡമ്മി പ്രതികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇരുവരെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പൊലീസിന്റെ അന്വേഷണത്തിലുള്ള സംശയം നീങ്ങിയെന്നും എന്നാല്‍ തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും സി.ബി.എെ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഷുഹൈബിന്റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.