ഇരിട്ടി താലൂക്കിലെ ജോയിന്റ് R T O ഓഫീസ് ഇരിട്ടിയിൽ തന്നെ അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി

ഇരിട്ടി:ഇരിട്ടി താലൂക്കില്‍ പുതുതായി ആരംഭിച്ച ജോയിന്റ് ആര്‍ ടി ഓഫീസ് ഇരിട്ടിയില്‍ തന്നെ അനുവദിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നു.ജോയിന്റ് ആര്‍ ടി ഓഫീസ് അനുവദിച്ച് കൊണ്ടുള്ള മന്ത്രിസഭായോഗത്തിന് ശേഷമുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് ജോയിന്റ് ആര്‍ ടി ഓഫീസ് ഇരിട്ടി ആസ്ഥാനമായി തന്നെ അനുവദിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ഓഫീസ് കെട്ടിടം കണ്ടെത്താന്‍ ഇരിട്ടിയിലും മട്ടന്നൂരിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു.ഇതേ തുടര്‍ന്ന് എം എല്‍ എ അഡ്വ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ജോയിന്റ് ആര്‍ ടി ഓഫീസ് ഇരിട്ടിയില്‍ തന്നെ അനുവദിക്കുമെന്ന് സംഘത്തിന് ഉറപ്പ് നല്‍കിയതോടെ ആശങ്കകള്‍ക്ക് വിരാമമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇരിട്ടി ആസ്ഥാനമായി തന്നെ ജോയിന്റ് ആര്‍ ടി ഓഫീസ് അനുവദിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.