പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു കാ​രു​ണ്യ ഫ​ണ്ടി​ൽ​നി​ന്നും 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു കാ​രു​ണ്യ ഫ​ണ്ടി​ൽ​നി​ന്നും 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 58 കോ​ടി രൂ​പ​യാ​ണ് ഈ​യി​ന​ത്തി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​ർ​ക്കാ​റി​ൽ നി​ന്നു ല​ഭി​ക്കാ​നു​ള്ള​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ ശ​മ്പ​ളം പോ​ലും കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫ​ണ്ട് ല​ഭി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി വ​രി​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു 25 കോ​ടി രൂ​പ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫ​ണ്ടി​ലേ​ക്ക് അ​നു​വ​ദി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ലെ ശ​മ്പ​ളം​പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​നു ഫ​ണ്ട് ല​ഭി​ച്ച​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്ക​യാ​ണ്. ബാ​ക്കി 33 കോ​ടി രൂ​പ മാ​ർ​ച്ച് 31 ന​കം ത​ന്നെ അ​നു​വ​ദി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ജ​നു​വ​രി 15 മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ സൗ​ജ​ന്യ ചി​കി​ത്സ​യും ചി​കി​ത്സാ ഇ​ള​വു​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​നെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ മാ​ർ​ച്ച് 31 വ​രെ മാ​ത്രം സൗ​ജ​ന്യം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നു ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. സൗ​ജ​ന്യ​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച​തു പോ​ലെ വി​ജ​യം നേ​ടാ​തി​രി​ക്കു​ക​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​തു പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.