കഴിഞ്ഞ 7 വർഷമായി തകര്‍ന്നു കിടക്കുന്ന വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ പള്ളിക്കുന്നുമ്പ്രം റസിഡന്‍റസ് അസോസിയേഷൻ ഗ്രാമസഭാ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു

കഴിഞ്ഞ 7 വർഷമായി തകർന്ന് തരിപ്പണമായ വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡ് വിഷയത്തിൽ 26.02.2018 ന് പാലോട്ടുവയൽ അംഗൻവാടിയിൽ നടന്ന വളപട്ടണം ഗ്രാമ പഞ്ചായത്ത് ഗ്രാമസഭയിൽ വളപട്ടണം പഞ്ചായത്ത് 13 വാർഡിലെ പള്ളിക്കുന്നു പ്രം റസിഡന്റ് അസോസിയേഷൻ പ്രമേയം  അവതരിപ്പിച്ചു.
കഴിഞ്ഞ 4 വർഷത്തിനിടയിൽ വളപട്ടണം പഞ്ചായത്ത് 13 ആ മത് വാർഡിലെ ഈ റോഡിന്റെ റിപ്പേയറിംഗ് സംബന്ധിച്ച് ഗ്രാമസഭാ മിനുറ്റ്സ് ബുക്കിൽ ഒരു പരാമർശ്ശവും ഉണ്ടായിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമാണെന്നും പള്ളിക്കുന്നുമ്പ്രം 'സബ് സ്റ്റേഷൻ റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ശരിയായ സ്ട്രീറ്റ് ലൈറ്റ് സംവിധാനമില്ലാത്ത പ്രസ്തുത റോഡിലൂടെ കഴിഞ്ഞ ദിവസം മദ്രസാ വിദ്യാർത്തി പാമ്പുകടിയേറ്റ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡിലെ കുറ്റിച്ചെടികളും വഴിവിളക്കും കത്തിക്കണമെന്നും അടിയന്തിരമായി സബ് സ്റ്റേഷൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഗ്രാമസഭ ഐക്യകണ്ടേന ആവശ്യപ്പെട്ടു.
പള്ളിക്കുന്നു പ്രം റസിഡന്റ് അസോസിയേഷൻ പ്രമേയം അസോസിയേഷൻ സെക്രട്ടറി ടി.ഹാരിസ്  അവതരിപ്പിച്ചു.
ഗ്രാമസഭ ഒരേസ്വരത്തിൽ പ്രമേയംത്തിനു പിന്തുണ അർപ്പിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.