ക​ണ്ണൂ​ർ നെ​ഹ്റു യു​വ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു

ക​ണ്ണൂ​ർ: കേ​ന്ദ്ര യു​വ​ജ​ന കാ​ര്യ-​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം നെ​ഹ്റു യു​വ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന് സേ​വ​ന ത​ത്പ​ര​രാ​യ യു​വ​തീ യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നെ​ഹ്റു യു​വ കേ​ന്ദ്ര ന​ട​പ്പാ​ക്കു​ന്ന യു​വ​ജ​ന ക്ഷേ​മ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും യൂ​ത്ത് ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യു​മാ​ണ് പ്ര​ധാ​ന ക​ർ​ത്ത​വ്യ​ങ്ങ​ൾ. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ബ്ലോ​ക്ക്ത​ല​ത്തി​ൽ നി​യോ​ഗി​ക്കും. പ്ര​തി​മാ​സം 5,000 രൂ​പ ഓ​ണ​റേ​റി​യം ല​ഭി​ക്കും. പ​ര​മാ​വ​ധി ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​ണ് നി​യ​മ​ന കാ​ലാ​വ​ധി.
എ​സ്എ​സ്എ​ൽ​സി ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ, നെ​ഹ്റു യു​വ കേ​ന്ദ്ര​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത് യൂ​ത്ത് ക്ല​ബ്ബു​ക​ളി​ലെ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. 2018 ഏ​പ്രി​ൽ ഒ​ന്നി​ന് 18 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും ജി​ല്ല​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രു​മാ​യി​രി​ക്ക​ണം. റ​ഗു​ല​ർ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. www.nyks.org എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യോ ക​ണ്ണൂ​ർ നെ​ഹ്റു യു​വ കേ​ന്ദ്ര ഓ​ഫീ​സി​ൽ നേ​രി​ട്ടോ മാ​ർ​ച്ച് 13 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0497 2700881 ൽ ​ല​ഭി​ക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.