കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ എച്ചൂർ വയലിൽ കൊയ്ത്തുൽസവവും മിനി റൈസ് മില്ലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കണ്ണൂർ: നാടിന്റെ പച്ചപ്പും ജലസ്രോതസ്സും വീണ്ടെടുക്കുന്നതിലൂടെ വരും തലമുറക്കു കൂടി ജീവിക്കാൻ പറ്റുന്ന ഇടമായി മണ്ണിനെ സംരക്ഷിക്കുകയെന്നതാണ് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളം മിഷന്റെ ഭാഗമായി കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ എച്ചൂർ വയലിൽ കൊയ്ത്തുൽസവവും മിനി റൈസ് മിൽ ഉദ്ഘാടനവും നിർവഹിച്ചു.

മുണ്ടേരി ഗ്രാമപഞ്ചായത്ത്, ചക്കരക്കൽ പോലീസ്, ഒരുമ കർഷക കൂട്ടായ്മ, മുണ്ടേരി കൃഷി ഭവൻ, പാടശേഖര സമിതികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏച്ചൂർ വയലിൽ 133 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷി ചെയ്തത്‌. നാടൊന്നിച്ചാൽ ഏത് നല്ല കാര്യവും സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണിത് എന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.