മട്ടന്നൂരില്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാമ്പ് നാ​ളെ

ക​ണ്ണൂ​ർ: തൊ​ഴി​ൽ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ സി​ഡി​എ​സ് ഹാ​ളി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യം, ശു​ചി​ത്വം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും അ​വ​രവ​രു​ടെ മാ​തൃ​ഭാ​ഷ​യി​ൽ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് സൗ​ജ​ന്യമാ​യി മ​രു​ന്നും വി​ത​ര​ണം ചെ​യ്യും.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​വാ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡും ക്യാ​ന്പ​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.