എസ്.എസ്.എഫ് പ്രൊഫ് സമ്മിറ്റ് മാട്ടൂലില്‍ വെള്ളിയാഴ്ച തുടങ്ങും


കണ്ണൂര്‍: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റ് ഫെബ്രുവരി 9 മുതല്‍ 11 വരെ മാട്ടൂലില്‍ നടക്കും. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത നാലായിരം വിദ്യാര്‍ത്ഥികളാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് എത്തുക.
    പഠനം, കരിയര്‍, ചര്‍ച്ച സമ്മേളനം, സെമിനാര്‍, ആദര്‍ശം, സംരംഭകത്വം, ആത്മീയം, ആസ്വാദനം, ആരോഗ്യം, തുടങ്ങിയ 50 സെഷനുകളാണ് നാലു വേദികളിലായി ക്രമീകരിക്കുന്നത്. വിവിധ സെഷനുകള്‍ക്ക് ആഗോള പ്രശസ്ത പണ്ഡിതര്‍, ചിന്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാട്ടൂലിലെ മന്‍ശഅ് കാമ്പസിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സമ്മിറ്റിന്റെ ഭാഗമായി ഐ.പി.ബി ബുക്ക് ഫെയര്‍, വെഫി ഗ്രാജ്വേറ്റ് മീറ്റ് എന്നിവയും കാമ്പസില്‍ നടക്കും.
     അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാകും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.