ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ലൈ​സ​ൻ​സ് ഫീ​സ് മാ​ർ​ച്ച് ഒ​ന്നു​വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ലൈ​സ​ൻ​സ് ഫീ​സ് ഇ​ള​വു ചെ​യ്തു കൊ​ടു​ക്കാ​നും മാ​ർ​ച്ച് ഒ​ന്നു​വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാ​നും അ​താ​ത് സോ​ണ​ൽ ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ൽ ഹോ​ട്ട​ൽ ലൈ​സ​ൻ​സു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി കൊ​ടു​ക്കാ​നും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് ബ​യോ​ഗ്യാ​സ് ന​ൽ​കി ലൈ​സ​ൻ​സ് കൊ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന​ത്തി​ൽ ബാ​ഷി​ത്, ടി. ​അ​ജി​ത്ത്, എം.​ആ​ർ. നൗ​ഷാ​ദ്, കെ. ​സാ​ഹി​ർ, ഹാ​ഷിം മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ മേ​യ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.