യൂ​ത്ത് കോ​ൺ. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു

ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ണ​റാ​യ ന​ടേ​ശ് ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നാ​ണെ​ന്നാ​രോ​പി​ച്ചും കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രോ​ട് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ൺ​ഗ്ര​സ് കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തു​ട​ർ​ന്ന് സ​ർ​ക്കാ​രി​നോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഡി​പ്പോ​യി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
സ​മ​രം ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി സ്നേ​ഹം പ​റ​ഞ്ഞു ന​ട​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സു​ധീ​പ് ജ​യിം​സ്, പി.​എ. ഹ​രി, പി.​കെ. ധ​നി​ൽ, എം.​കെ. വ​രു​ൺ, ഷി​ബി​ൻ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.