കെ പി എസ് ടി എ സമ്മേളനത്തിന് ഉജ്വല തുടക്കം

കണ്ണൂര്‍: കേരള പ്രദേശ് സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) യുടെ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. രാവിലെ പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച കൊടിമര ജാഥയും തലശ്ശേരിയില്‍ നിന്ന് ആരംഭിച്ച പതാകജാഥയും വൈകുന്നേരം സ്റ്റേഡിയം കോര്‍ണറില്‍ സംഗമിച്ചു.       തുടര്‍ന്ന് നൂറുകണക്കിന് അധ്യാപികമാര്‍ അവതരിപ്പിച്ച മെഗാ തിരുവാതിര അരങ്ങേറി. മെഗാ തിരുവാതിരയ്ക്ക് സിനിമാതാരം നിഹാരിക എസ് മോഹന്‍ തിരിതെളിയിച്ചു. വിളംബര ജാഥ വൈകീട്ട് നഗരം ചുറ്റി സ്റ്റേഡിയത്തില്‍ സമാപിച്ചു.   വ്യാഴാഴ്ച രാവിലെ സാധു കല്യാണമണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും വനിതാ സമ്മേളനം മഹിള കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഹസീന സയ്യദും ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സാധു കല്യാണമണ്ഡപത്തില്‍നിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. തുടര്‍ന്നു സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും സമാപന സമ്മേളനം കെ മുരളീധരന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.