ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്.സിയോട് ഗോള്‍രഹിത സമനില

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്.സിയോട് ഗോള്‍രഹിത സമനില. മുഴുവന്‍ സമയത്തും ഇരു ടീമിനും ഗോളൊന്നും നേടാനായില്ല. കൊച്ചിയിൽ ചെ‌ന്നെെയിന് ‍എഫ്സിക്കെതിരായ മൽസരത്തിൽ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചത്. ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ചെന്നൈയിൻ ഗോൾ മുഖത്ത് ബ്ലാസ്റ്റേഴ്സ് നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. 


നിർണായക പെനൽറ്റി പെക്കൂസൻ പാഴാക്കിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.   17 മൽസരങ്ങളിൽനിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും 17 മൽസരങ്ങളിൽനിന്ന് 29 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്തുമാണ്. 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.