കണ്ണൂർ നഗരത്തിൽ വൻ ചൂതാട്ടം: 9 പേർ പിടിയിൽ

കണ്ണൂർ നഗരത്തിൽ വൻ ചൂതാട്ടം 9 പേർ പിടിയിൽ. മെലെ ചൊവ്വ ദേശീയപാതയോട് ചേർന്ന് ഒരു വീട്ടിൽ പണം വച്ച് ചീട്ട് കളിക്കുകയായിരുന്ന കടമ്പൂര്‍ താണ കാടാച്ചിറ  സ്വദേശികളായ 9 പേരെ പിടികൂടി.

കണ്ണൂർ ടൗൺ CI ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് SI മാരായ ശ്രീജിത്ത് കൊടേരി, ഷൈജൂ, സിവിൽ പോലീസ് ഓഫിസർ മാരായ യോഗേഷ്, മഹിജൻ, സഞ്ജയ്, ലിജേഷ് എന്നിവർ നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 35000 രൂപ പിടിച്ചെടുത്തു. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ ചൂതാട്ടത്തിനായി ഇവിടെ വരാറുണ്ട്. നഗരത്തിൽ പരിശോധന കർശനമാക്കുമെന്നും സാമൂഹ്യ വിരുദ്ധർക്കെതിരെയും കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് SI ശ്രീജിത്ത് കൊടേരി അറിയിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.