ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​ന് തി​രി​തെ​ളി​ഞ്ഞു

ക​ണ്ണൂ​ർ: ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ടൗ​ണ്‍ സ്ക്വ​യ​റി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ആ​മി ഫി​ലിം ഫെ​യിം കു​മാ​രി നീ​ലാ​ജ്ഞ​ന, സം​വി​ധാ​യ​ക​ൻ സ​ജ്ഞു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം തെ​ളി​​ച്ച് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​യൂ​ർ രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ൽ ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗം വി.​കെ. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പ്ര​ദ​ർ​ശ​നം കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ള്ളോ​റ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലോ​ഗോ ത​യാ​റാ​ക്കി​യ ര​തീ​ഷ് പ​യ്യ​ന്നൂ​രി​നെ​യും സി​ഗ്നേ​ച്ച​ർ ഫി​ലിം ത​യാ​റാ​ക്കി​യ​വ​രെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ, കൗ​ണ്‍​സി​ല​ർ ലി​ഷാ ദീ​പ​ക്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗം പ്ര​ദീ​പ് ചൊ​ക്ലി, പി.​കെ. ബൈ​ജു, സി ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ​ജ്ഞു സു​രേ​ന്ദ്ര​ന്‍റെ ഏ​ദ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു.
ശി​ക്ഷ​ക് സ​ദ​നി​ൽ ഇ​ന്ന​സെ​ൻ​സ്, ദി ​നെ​റ്റ്, ക്യൂ​ൻ ഡി​സേ​ർ​ട്ട് എ​ന്നീ സി​നി​മ​ക​ളും അ​കം പു​റം അ​പ്പു​റം, ചി​രി, ദി ​ഡോ​ർ, മ​ര​ണ​പ്പാ​ച്ചി​ൽ, മൗ​സ് ട്രാ​പ്പ് എ​ന്നീ ഹ്ര​സ്വ സി​നി​മ​ക​ളും ടൗ​ണ്‍ സ്ക്വ​യ​ർ സി​നി​മാ കൊ​ട്ട​ക​യി​ൽ ഇ​ൻ സി​റി​യ, ഇ​ൻ​വി​സി​ബ​ൾ ഗോ​സ്റ്റ് എ​ന്നീ സി​നി​മ​ക​ളും ചാ​ര​നി​റ​മു​ള്ള ക​ര​ച്ചി​ൽ, ഡെ​ന്‍റ്, ബ​ബി​ൾ​സ്, ഗ്രേ​സ് വി​ല്ല, സി​സ്തം, ഓ​സോ​ണ്‍ ബു​ക്ക് ഓ​സോ​ണ്‍, ഗേ​റ്റ് ന​ന്പ​ർ 37, മ​ദ​ർ എ​ന്നീ ഹ്ര​സ്വ സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഇ​ന്ന് ശി​ക്ഷ​ക് സ​ദ​നി​ൽ ഇ​റ, മി-​ടു, ബ്ല​ഡി സ​ണ്‍​ഡേ എ​ന്നീ ഹ്ര​സ്വ സി​നി​മ​ക​ളും സാ​ന്‍റ് സ്ട്രോം, ​ബു​ക്ക് ഓ​ഫ് ല​വ്, ടാ​ക്സി ഡ്രൈ​വ​ർ എ​ന്നീ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ടൗ​ണ്‍ സ്ക്വ​യ​ർ സി​നി​മാ കൊ​ട്ട​ക​യി​ൽ പേ​ഴ്സ​ണ​ൽ ഷോ​പ്പ​ർ, ഫെ​ന്‍റാ​സ്റ്റി​ക് വു​മ​ണ്‍, സ്പൂ​ർ എ​ന്നീ സി​നി​മ​ക​ളും ടൗ​ണ്‍ സ്ക്വ​യ​ർ ആം​ഫി തി​യേ​റ്റ​റി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് മ​ല​യാ​ള സി​നി​മ അ​തി​ശ​യ​ങ്ങ​ളു​ടെ വേ​ന​ലും പ്ര​ദ​ർ​ശി​പ്പി​ക്കും
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടൗ​ണ്‍ സ്ക്വ​യ​റി​ൽ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ക​ല​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​പ്പ​ണ്‍ ഫോ​റം ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി.​പി. രാ​മ​ച​ന്ദ്ര​ൻ, വി.​കെ. ജോ​ബി​ഷ്, സു​ദേ​വ​ൻ, പ്ര​ശാ​ന്ത് വി​ജ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.