ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ യോഗത്തില്‍ നിന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. കൗ​ൺ​സി​ല​ർ​മാ​രു​ടെ സൗ​ക​ര്യവും സ​മ​യ​വും നോ​ക്കാ​തെ മേ​യ​റു​ടെ സൗ​ക​ര്യ​ത്തി​ൽ മാ​ത്രം വി​ളി​ച്ചു​ചേ​ർ‌​ക്കു​ന്ന യോ​ഗം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കോ​ർ​പ​റേ​ഷ​ൻ യോ​ഗം യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ബ​ഹി​ഷ്ക​രി​ച്ച​ത്.
അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ‍യോ​ഗ​ങ്ങ​ൾ പോ​ലും പ്ര​ഹ​സ​ന​മാ​ക്കു​ക​യാ​ണു മേ​യ​ർ ചെ​യ്യു​ന്ന​തെ​ന്നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് ഇ​റ​ങ്ങി​പ്പോ​യ അം​ഗ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. മേ​യ​ർ ഇ.​പി. ല​ത അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യാ​ൻ ആ​രം​ഭി​ച്ച ഉ​ട​നെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ടി.​ഒ. മോ​ഹ​ന​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു​കാ​ര്യ​വും മേ​യ​ർ പ്ര​തി​പ​ക്ഷ​ത്തെ അ​റി​യി​ക്കു​ന്നി​ല്ല. ആ​റ് അ​ജ​ണ്ട​ക​ൾ മാ​ത്രം ന​ൽ​കി ത​ന്നി​ഷ്ട പ്ര​കാ​രം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം പ്ര​ഹ​സ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും മ​റ്റൊ​രു ചെ​റി​യ പ​തി​പ്പാ​ണ് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ക്കു​ന്ന​തെ​ന്നു കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മൂ​ക​സാ​ക്ഷി​ക​ളാ​കാ​ൻ ത​ങ്ങ​ളി​ല്ലെ​ന്നും യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ന്ന​താ​യും മു​സ്ലിം​ലീ​ഗി​ലെ സി. ​സ​മീ​ർ പ​റ​ഞ്ഞു. 2018 വാ​ർ​ഷി​ക പ​ദ്ധ​തി പ്രോ​ജ​ക്ടു​ക​ളി​ലെ ഭേ​ദ​ഗ​തി മു​ഖേ​ന​യു​ള്ള സേ​വിം​ഗ്സ് തു​ക കൊ​ണ്ടു പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ പി​ന്നീ​ട് കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ലൈ​ഫ് ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ലെ ഭൂ​മി​യി​ലു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്കു പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന​നി​ർ​മാ​ണം അ​നു​വ​ദി​ക്കാ​നും പ്ര​തി​പ​ക്ഷ അ​ഭാ​വ​ത്തി​ൽ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.