കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ്‌ ജൂണില്‍ തുടങ്ങാന്‍ നിര്‍ദേശം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പ്രതിദിന വിമാന സര്‍വീസ്‌ നടത്തി ആഭ്യന്തര സര്‍വീസ്‌ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഉഡാന്‍ സര്‍വീസ്‌ ജൂണ്‍ മാസം തുടങ്ങാന്‍ വ്യോമയന വകുപ്പ്‌ നീക്കം തുടങ്ങി. സംസ്‌ഥാന സര്‍ക്കാര്‍ സെപ്‌റ്റംബറില്‍ സര്‍വീസ്‌ തുടങ്ങാമെന്നാണു അറിയിച്ചിരുന്നത്‌. എന്നാല്‍ മാര്‍ച്ചില്‍ തന്നെ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ നല്‍ക്കാനാണ്‌ ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്‌. കഴിഞ്ഞ ദിവസം നാവിഗേഷന്‍ ടെസ്‌റ്റ് വിജയക്കരമായതോടെ ജൂണില്‍ തന്നെ ഉഡാന്‍ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷയിലാണ്‌ കിയാലും . രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക്‌ പ്രതിദിന സര്‍വീസുകള്‍ നടത്തി ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ തീരുമാനമായി.സ്‌പൈസ്‌ജെറ്റ്‌, ഇന്‍ഡിഗോ, കമ്പനികള്‍ കണ്ണൂരില്‍ നിന്ന്‌ ചെന്നൈ, ഗാസിയാബാദ്‌, ബംഗളുരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്ലാം ദിവസവും സര്‍വീസ്‌ നടത്തും.ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട്‌ അതോറിറ്റിയും ധാരണപത്രം എതാനും മാസം മുമ്പ്‌ തന്നെ ഒപ്പുവച്ചിരുന്നു.ആഭ്യന്തര സര്‍വീസുകള്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക്‌ നഷ്‌ടം വരുന്ന തുകയുടെ 20 ശതമാനം വി.ജി.എഫ്‌ (വയ ബീലിറ്റി ഗ്യാപ്‌ ഫണ്ട്‌ ) ആയി സംസ്‌ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിട്ടുണ്ട്‌. ഇന്ധനത്തിനുള്ള ജി.എസ്‌.ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി. സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ ധാരണപത്രത്തില്‍ ഒപ്പ വച്ചത്‌. സാധരണക്കാര്‍ക്കും വിമാനയാത്ര ലഭിക്കാന്‍ വേണ്ടിയാണ്‌ ഉഡാന്‍ പദ്ധതി. മണിക്കൂറിന്‌ 2500 രൂപ ക്രമത്തിലായിരിക്കും പദ്ധതി പ്രകാരം യാത്ര നിരക്ക്‌ .ആഭ്യന്തര സര്‍വീസിന്‌ പുറമെ മറ്റു വിദേശ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എമിറേറ്റസ്‌, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്‌, ഒമാന്‍ എയര്‍ ,എയര്‍ എഷ്യ, ഫ്‌ളൈ ദുബായ്‌, എയര്‍ അറേബ്യ ,ഗള്‍ഫ്‌ എയര്‍ ,ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ്, എന്നീ കമ്പനികള്‍ കണ്ണൂരില്‍ നിന്ന്‌ സര്‍വീസ്‌ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നാവിഗേഷന്‍ ടെസ്‌റ്റ് പൂര്‍ത്തികരിച്ചതോടെ വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ വേണ്ടി കിയാല്‍ അപേക്ഷ നല്‍കി. ഏവിയേഷന്‍ വകുപ്പിന്റെ പരിശോധപൂര്‍ത്തികരിച്ചാല്‍ ഉടന്‍ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയും. വിമാനത്താവള നിര്‍മാണ ജോലി മാര്‍ച്ചില്‍ പൂര്‍ത്തികരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.