ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​മൂ​ഹം താ​ങ്ങാ​വ​ണം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി

ക​ണ്ണൂ​ർ‌: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ സ​ങ്ക​ട​പ്പെ​ടു​ക​യോ സ​ഹ​ത​പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം അ​വ​ർ​ക്ക് താ​ങ്ങാ​യി നി​ൽ​ക്കു​ക​യും വി​ഷ​മ​ത​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ ആ​വു​ന്ന​തെ​ല്ലാം ചെ​യ്തു​കൊ​ടു​ക്കു​ക​യു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ‌
ക​ണ്ണൂ​ർ നോ​ർ​ത്ത് ബി​ആ​ർ​സി​യു​ടെ ഒ​ന്നി​ച്ചൊ​ന്നാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ്യ​ക്തി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 70 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വി​വി​ധ​ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ന​ട്ടെ​ല്ലി​നു​ള്ള വ​ള​വ് നി​വ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സ്റ്റാ​ൻ​ഡിം​ഗ് ഫ്രെ​യിം, പ​ഠ​നോ​പ​ക​ര​ണ കി​റ്റ്, വീ​ട്ടി​ൽ​വ​ച്ച് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​ഠ​ന​കി​റ്റ്, വീ​ൽ ചെ​യ​ർ, വാ​ക്ക​ർ, പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ല​മാ​ര തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ക​ണ്ണൂ​ർ നോ​ർ​ത്ത് ബി​ആ​ർ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന മൊ​യ്തീ​ൻ, എ​സ്എ​സ്എ ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​പി.​വി പു​രു​ഷോ​ത്ത​മ​ൻ, ക​ണ്ണൂ​ർ നോ​ർ​ത്ത് എ​ഇ​ഒ കെ.​വി സു​രേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കു​ഷ്ണ​ൻ കു​റി​യ, ബി​ആ​ർ​സി ട്രെ​യി​ന​ർ എം.​പി.​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.