യുവകഥാകൃത്ത് ജസീൽ കുറ്റിക്കകത്തിന്റെ പുതിയ സമാഹരം ''സോഷ്യൽ മീഡിയ' യുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പർ ടി.പി.വേണുഗോപാൽ നിർവഹിച്ചു

നടാൽ: യുവകഥാകൃത്ത് ജസീൽ കുറ്റിക്കകത്തിന്റെ പുതിയ സമാഹരം ''സോഷ്യൽ മീഡിയ' യുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പർ ടി.പി.വേണുഗോപാൽ നിർവഹിച്ചു. കവി സതീശൻ മോറായി ഏറ്റുവാങ്ങി. ജനു ആയിച്ചാങ്കണ്ടി അധ്യക്ഷത വഹിച്ചു. നിതിൻ നങ്ങോത്ത് പുസ്തകം പരിചയപ്പെടുത്തി.ഇയ്യ വളപട്ടണം, എം.കെ അബൂബക്കർ ആശംസ പ്രസംഗം നടത്തി.രവീന്ദ്രൻ കിഴുന്ന, മോഹൻ കാടച്ചിറ, പ്രകാശൻ കടമ്പൂർ, സതീശൻ എന്നിവർ രചനകൾ അവതരിപ്പിച്ചു.കരീം സ്വാഗതവും, ജസീൽ കുറ്റിക്കകം നന്ദിയും പറഞ്ഞു. കണ്ണൂർ പായൽ ബുക്സാണ് ജസീലിന്റെ രണ്ടാമത് കൃതിയായ 'സോഷ്യൽ മീഡിയ'യുടെ പ്രസാധകർ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.