വീണു കിട്ടിയ പണമടങ്ങിയ കവർ ഉടമയെ കണ്ടെത്തി തിരികെ നൽകി

ഇരിട്ടി∙ വീണു കിട്ടിയ പണമടങ്ങിയ കവർ പൊലീസ് മുഖേന ഉടമയെ കണ്ടെത്തി തിരികെ നൽകി പ്രവാസി മലയാളി യുവാവ് മാതൃകയായി. കൊട്ടുകപ്പാറയിലെ ഫൈസലാ(35)ണ് എടൂരിലെ തറപ്പേൽ ജോസഫിന്റെ 3500 രൂപയടങ്ങിയ കവർ തിരികെ നൽകിയത്. എടൂരിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കിട്ടിയ പണം ഫൈസൽ കരിക്കോട്ടക്കരി എസ്ഐ ടോണി ജെ.മറ്റത്തിനെ ഏൽപിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് പണം ഉടമയ്ക്ക് നൽകി 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.