മട്ടന്നൂരിലെ ഷുഹൈബ് കൊലപാതക കേസിലെ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു

മട്ടന്നൂരിലെ ഷുഹൈബ് കൊലപാതക കേസിലെ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർ സ്പെഷൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണു പ്രതികളായ രജിൻരാജ്, ആകാശ് എന്നിവരെ സാക്ഷികളായ ദൃക്സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. 

അതേ സമയം ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് അവഗണിച്ചാണ് സമരം. 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.