ഹസനാത്ത് സമ്മേളനം; വാഹന പ്രചാരണ ജാഥ ഹസനവീസ് ഹെറാള്‍ഡ് ഇന്ന്      (03-02-2018 ശനി)
കണ്ണാടിപ്പറമ്പ്: ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കുന്ന ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജിന്റെ രണ്ടാം സനദ്ദാന സമ്മേളന-ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന്റെ പ്രചാരണാര്‍ഥം ഹസനാത്ത് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ അഹ്‌സന്‍ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ ഹസനവീസ് ഹെറാള്‍ഡ് ഇന്ന് നടക്കും.
രാവിലെ 9 മണിക്ക് മാടായി മഖാം സിയാറത്തിനു ശേഷം എസ്.കെ ഹംസ ഹാജി ജാഥ ക്യാപ്റ്റന്‍ ഹസനവി യഹ്‌യ ഹുദവിക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. സിയാറത്തിന് സ്വഫ് വാന്‍ കോയ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും.
       തുടര്‍ന്ന് 9.30ന് പിലാത്തറ, 10ന് തളിപ്പറമ്പ്, 10.45ന് പുതിയതെരു, 11.10ന് കമ്പില്‍, 11.45ന് മയ്യില്‍, 12.15ന് ചെറുവത്തല, 12.30ന് മാണിയൂര്‍, 12.50ന് മുണ്ടേരിമൊട്ട, 1.20ന് കണ്ണാടിപ്പറമ്പ്, 1.35ന് ഹസനാത്ത് നഗര്‍, 2.20ന് കക്കാട്, 3 മണി ചാലാട്, 3.20ന് കണ്ണൂര്‍, 3.55ന് വാരം, 4.25ന് ചക്കരക്കല്‍, 5.20ന് അഞ്ചരക്കണ്ടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഹെറാള്‍ഡ് വൈകീട്ട് 6.00 മണിക്ക് മട്ടന്നൂരില്‍ സമാപിക്കും.
                    സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ അബ്ദുര്‍റമാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. ഹസനാത്ത് വൈസ് പ്രസിഡന്റ് മണിയപ്പള്ളി അബൂട്ടി ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ പ്രമേയ പ്രഭാഷണം നടത്തും.
           വൈസ് ക്യാപ്റ്റന്‍ ഹസനവി ബശീര്‍ ഹുദവി, ഡറക്ടര്‍ ഹസനവി സലീം ഹുദവി, കോര്‍ഡിനേറ്റര്‍ ഹസനവി റഫീഖ് ഹുദവി തുടങ്ങിയവർ സംസാരിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണ നടത്തും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.