പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ൺ വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; നാ​ളെ പ്രദേശത്ത് പ്രാ​ദേ​ശി​ക അ​വ​ധി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ൺ വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് വി​ജയി​ച്ച വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​വി​ജ​യം നേ​ടി​യ പൂ​ക്കോ​ത്ത് സി​റാ​ജ് രാ​ജി​വ​ച്ച് ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സി​പി​എം വി​ട്ട് മു‌​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്ന പൂ​ക്കോ​ട് സി​റാ​ജ് ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
വോ​ളി​ബോ​ൾ താ​ര​മാ​യ അ​ബ്ദു​ൾ​റ​ഷീ​ദ് എ​ന്ന അ​മ്പി​ളി എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. കെ.​പി ആ​ന​ന്ദ​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി. എ​സ്ഡി​പി​ഐ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട് .
ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും അ​ഭി​മാ​ന​പോ​രാ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കു​ക​യി​ല്ലെ​ങ്കി​ലും പേ​രാ​വൂ​ർ ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണു തെ​ര​ഞ്ഞെു​പ്പ് ന​ട​ക്കുന്ന​തെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ സി​റാ​ജ് പാ​ർ​ട്ടി​വി​ട്ട​ത് സി​പി​എ​മ്മി​ന് പേ​രാ​വൂ​ർ മേ​ഖ​ല​യി​ൽ ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് സി​പി​എ​മ്മി​ന്‍റെ ബാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടു​മു​ണ്ട്. എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബ് വ​ധ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ലും പേ​രാ​വൂ​ർ ശ്ര​ദ്ധേ​യ​മാ​യി​രി​ക്ക​യാണ്.

പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ളെ വാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ​ത്ത​ണ പേ​രാ​വൂ​ർ യു​പി സ്കൂ​ളി​ന് ഇ​ന്നും നാ​ളെ​യും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 28 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മാ​ർ​ച്ച് ഒ​ന്നി​നും പ​തി​നൊ​ന്നാം വാ​ർ​ഡ് പ​രി​ധി​യി​ലെ എ​ല്ലാ മ​ദ്യ​ഷാ​പ്പു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ഡ്രൈ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ വ്യ​ക്തി​ക​ൾ മ​ദ്യം ശേ​ഖ​രി​ക്കാ​നും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​മു​ള്ള സാ​ധ്യ​ത ത​ട​യാ​ൻ വേ​ണ്ട ന​ട​പ​ടി ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്വീ​ക​രി​ക്കും. വോ​ട്ട​ർ​മാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്കു​ന്ന പ​ക്ഷം, സ്വ​ന്തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ, സ​ഹ​ക​ര​ണ, അ​ർ​ധ​സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ൾ ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വാ​ർ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് പ​ണി​ശാ​ല​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.