വളപട്ടണത്ത് ഡങ്കിപ്പനി പടരുന്നു.

വളപട്ടണം പഞ്ചായത്തില്‍ ഡങ്കിപ്പനി പടരുന്നു. ഇത് വരെ 24 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചു. പനി കലശലായ 3 പേര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊതുകിനെ തുരത്താന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും 
ഒന്നാം വാർഡിലും 13 ലും കൊതുക് നിവാരണ പരിപാടി നടത്തിയില്ല എന്ന ആക്ഷേപമുണ്ട്.

ഏറ്റവും കൂടുതൽ അന്യദേശ തൊഴിലാളികൾ താമസിക്കുന്നത്  വളപട്ടണത്തെ പള്ളിക്കുന്നുമ്പ്രം പ്രദേശത്താണ്. 
അന്യദേശ തൊഴിലാളികൾ വഴിയാവാം  ഡങ്കിപ്പനി വളപട്ടണത്ത് എത്തിയത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.