പാപ്പിനിശ്ശേരി അഞ്ചാം പീടികയില്‍ ഉത്സവത്തിനിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
പാപ്പിനിശേരി: ഉത്സവത്തിന്റെ കാഴ്ചവരവ് ഘോഷയാത്രയ്ക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കണ്ണപുരം ഇടക്കെപ്പുറം വെസ്റ്റിലെ ഇലക്ട്രീഷ്യനായ തുണ്ടിവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരൻ-ജാനകി ദമ്പതികളുടെ മകൻ സന്ദീപാ(29)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ അഞ്ചാംപീടികയിൽ വച്ചായിരുന്നു അപകടം.
അഞ്ചാംപീടിക കോപ്രത്ത്കാവ് കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് പാളിയത്ത് വളപ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ് കോപ്രത്ത്ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ ജനറേറ്ററിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഷൈമ, സനേഷ്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.