പി. ​സ​ന്തോ​ഷ് കു​മാ​ർ വീ​ണ്ടും CPI ജി​ല്ലാ സെ​ക്ര​ട്ട​റി

ഇ​രി​ട്ടി: നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രി​ട്ടി​യി​ൽ ന​ട​ന്ന സി​പി​ഐ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി. ​സ​ന്തോ​ഷ്കു​മാ​റി​നെ സ​മ്മേ​ള​നം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ 39 അം​ഗ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം സി. ​ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നാ​ണ് സ​ന്തോ​ഷ്കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യി ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. സേ​ലം ജ​യി​ൽ ര​ക്ത​സാ​ക്ഷി ഒ.​പി. അ​ന​ന്ത​ന്‍റെ​യും ചി​റ്റാ​രി​പ്പ​റ​ന്പ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യ കെ.​കെ. അ​ടി​യോ​ടി​യു​ടെ പേ​ര​ക്കു​ട്ടി​യു​മാ​ണ് പ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ്. ചി​റ്റാ​രി​പ്പ​റ​ന്പ് ഹൈ​സ്കൂ​ളി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യും പി​ന്നീ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്നു. എ​ഐ​എ​സ്എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് , സി​പി​ഐ ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ല​മാ​യി ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും 2011ൽ ​ഇ​രി​ക്കൂ​റി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചി​രു​ന്നു. അ​ധ്യാ​പി​ക​യും സി​പി​ഐ​യു​ടെ അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ എ​കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​യു​മാ​യ എ. ​ല​ളി​ത​യാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹൃ​ദ്യ, ഹൃ​ത്വി​ക് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലാ​ണ് താ​മ​സം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.