സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം: വോ​ള​ണ്ടി​യ​ർ​ മാ​ർ​ച്ചും ബ​ഹു​ജ​ന​റാ​ലി​യും ഇ​ന്ന്

ഇ​രി​ട്ടി: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​രി​ട്ടി​യി​ൽ പ​താ​ക ഉ​യ​ർ​ന്നു. നാ​ലുദിവസം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സി.​പി. മു​ര​ളി പ​താ​ക ഉ​യ​ർ​ത്തി. ത​ല​ശേ​രി ജ​വ​ഹ​ർ​ഘ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​താ​ക​ജാ​ഥ​യും പാ​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട കൊ​ടി​മ​ര​ജാ​ഥ​യും മു​ഴ​ക്കു​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സ്വ​പ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ബാ​ന​ർ​ജാ​ഥ​യും പ​യ​ഞ്ചേ​രി മു​ക്കി​ൽ സം​ഗ​മി​ച്ച് ജ​ന​സേ​വ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​ന്പ​ടി​യോ​ടെ സ​മ്മേ​ള​ന ന​ഗ​രി​യാ​യ പ​ള്ളി​പ്രം ബാ​ല​ൻ ന​ഗ​റി​ൽ (പ​ഴ​യ​പാ​ലം​ ഗ്രൗ​ണ്ട്) പ്ര​വേ​ശി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​യ​ഞ്ചേ​രി മു​ക്ക് കേ​ന്ദ്രീക​രി​ച്ച് വോ​ള​ണ്ടി​യ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന​റാ​ലി​യും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീവ് അം​ഗം ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, സി.​എ​ൻ. ച​ന്ദ്ര​ൻ, സ​ത്യ​ൻ മൊ​കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 10 ന് ​ഫാ​ൽ​ക്ക​ണ്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം 10 ന് ​രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു, പി.​തി​ലോ​ത്ത​മ​ൻ, നേ​താ​ക്ക​ളാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ടി.​പു​രു​ഷോ​ത്ത​മ​ൻ, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.