രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഫോ​ൺ ചോ​ർ​ത്ത​ൽ: പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ​രാ​തി ന​ൽ​കി

ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ പോ​ലീ​സ് ചോ​ർ​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്കും പ​രാ​തി ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ പോ​ലീ​സ് ചോ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ അ​തു സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നുനേ​രേ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്.

നി​ർ​ഭ​യ​മാ​യി ജോ​ലിചെ​യ്യാ​നു​ള്ള മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​ത്തി​ന്‍റെ നി​ഷേ​ധ​മാ​ണ്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ ജോ​ലി​യാ​ണു ചെ​യ്യു​ന്ന​ത്. നി​ർ​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.