ബൈപ്പാസിന് സ്ഥലമെടുപ്പ്: പുതിയതെരു കോട്ടക്കുന്നില്‍ സംഘര്‍ഷം


പുതിയതെരു: ബൈപ്പാസ് റോഡിനു സ്ഥലം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ത്രീകളടക്കം അഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. കാട്ടാമ്പള്ളി കോട്ടക്കുന്നിലാണ് ഇന്നു രാവിലെ സംഘര്‍ഷമുണ്ടായത്. വളപട്ടണം-ചാല ബൈപാസ് റോഡിന് വേണ്ടിയുള്ള സര്‍വ്വേയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. കല്ല് സ്ഥാപിച്ച് സ്ഥലം നിശ്ചയിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു. വളപട്ടണം സി ഐ എം കൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തി.  അറസ്റ്റിന് ശേഷം  കല്ല് സ്ഥാപിച്ചു. പല തവണ സ്ഥലം മാറ്റി സര്‍വ്വേ നടത്തി. ഇപ്പോഴും ബൈപാസ് ഏത് വഴി പോകണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.