മിനിമം ചാർജ് 10 രൂപയാക്കണം:നാളെ മുതല്‍ സ്വകാര്യബസ് സമരംകൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് നാളെ മുതല്‍ സംസ്ഥാനത്ത്  അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.  ബസ് ഓണേഴ്സ് അസോസിയേഷന്‍റെ സംയുക്ത സമതി  കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, സൗജന്യ യാത്രക്ക് പ്രായപരിധി നിശ്ചയിക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ട് രൂപയാക്കുക, സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കി നൽകുക, വർധിപ്പിച്ച റോഡ് ടാക്‌സ് പിൻവലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നൽകുക തുടങ്ങിയ ആവശ്യങ്ങളൊന്നും സർക്കാർ കണ്ടതായി നടിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിക്കുന്നു.

തിങ്കളാഴ്ച ഇതിന് തീരുമാനമായില്ലെങ്കിൽ നിരാഹാരമടക്കമുള്ള സമരനടപടികൾ കൂടി ആരംഭിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു. ഓർഡിനറി ബസിന്റെ മിനിമം ചാർജ് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 11 രൂപയായും ഉയർത്താനുള്ള ഗതാഗത വകുപ്പിന്റെ ശുപാർശ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

അതേസമയം ബസുടമകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നം ബസുടമകൾ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.