സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും; മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടുരൂപയാകും
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ്  സര്‍ക്കാറിന് അനുമതി നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വര്‍ദ്ധന നടപ്പാക്കാനാണ് തീരുമാനം.  മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കുമെന്നാണ് സൂചന. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ ഈ മാസം 16മുതല്‍  സമരത്തിന് ഒരുങ്ങുകയായിരുന്നു. കഴിഞ്ഞ മാസം നടത്താനിരുന്ന സമരം മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മാറ്റി വച്ചിരുന്നു. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗം തീരുമാനിക്കും. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം നിരക്ക് 11രൂപയാവും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.