കണ്ണുർ സിറ്റിയിൽ വെച്ച് ഹെറോയിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

കണ്ണുർ സിറ്റിയിൽ വെച്ച്  ബ്രൗൺഷുഗർ (ഹെറോയിൻ) മായി പുഴാതി കുഞ്ഞി പള്ളി ചെറുവത്ത് വീട്ടിൽ യാസിർ അറഫാത്ത് (23) തായതെരു സെയ്താകത്ത് വീട്ടിൽ അബ്ദുൾ ജബ്ബാർ (30) ചിറക്കൽ സിയാൽ ഹൗസിൽ മുഹമ്മദ് ഷിയാസ് (23) എന്നിവരെ ജോയിന്റ് എക്സൈസ കമ്മിഷണറുടെ സ്ക്വാഡ് ഇൻസ്പെക്ടർ എം -ദിലീപും പാർട്ടിയും പിടികൂടി. ഇവർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരും മയക്കുമരുന്ന് വില്പന നടത്തുന്ന കണ്ണിയിൽ പെട്ടവരുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരിൽ .നിന്നും 6 ഗ്രാം ബ്രൌൺ ഷുഗറും നിരവധി സിറിഞ്ചുകളും KL 58 H 2764 വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ NDPS കോടതി വടകരയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർ വി.കെ.വിനോദ് സിവിൽ എക്സൈസ് മാരായ എം.വി.അഷറഫ്  വി.പി.ശ്രീകുമാർ, റിഷാദ് സി.എച്ച്, റജിൽരാജ്, എക്സൈസ്  ഡ്രൈവർ ബിനീഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.