ശ്വാസകോശ രോഗം ബാധിച്ച മൂന്ന് മാസം മാത്രം പ്രായമുള്ള കണ്ണൂര്‍ കൊളച്ചേരിയിലെ ബേബി ധന്യയെ സഹായിക്കാമോ?

കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്ത് ഈശാനമംഗലം മാവുള്ളക്കണ്ടി ശ്രീ: ശങ്കരന്റെ മകൻ ശ്രീ: സഭീഷിന്റെ 'മൂന്ന് മാസം പ്രായമുള്ള കുട്ടി (ബേബി ധന്യ ) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസക്കാലം മംഗലാപുരം കെ.എം.സി. ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. അവിടത്തെ ചികിത്സക്ക് വേണ്ടി മാത്രം അഞ്ച് ലക്ഷം രൂപ ചിലവായി.അസുഖം ഭേദമാകതതിനെ തുടർന്ന് നിലവിൽ ഏറണാകുളത്ത് അമൃതാ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ഇത് വരെയുള്ള ചികിൽസാ ചിലവ് ഈ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതിനാൽ ,നാട്ടുകാർ ചേർന്ന് വാർഡ് മെമ്പർ ശ്രീ: കെ.പി.ചന്ദ്രഭാനു ചെയർമാനും ,എം പ്രദീപൻ കൺവീനറും ആയി ബേബി ധന്യ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.. ആയതിനാൽ ഈ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പരമാവധി ധനസഹായം നൽകി ഈ പുണ്ണ്യകർമ്മത്തിൽ പങ്കാളിയാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.


ബേബി ധന്യ ചികിത്സാ സഹായ സമിതി

Bank:    Kerela Gramin Bank
Branch: Kannadiparamba

Ac No:   40479101039692
IFSC code:  KLGB 0040479

ബേബി ധന്യാ ചികിത്സാ സഹായ സമിതി.
ഈശാനമംഗലം
പി.ഒ ചേലേരി - 670604
ഫോൺ: 9446770724
                9142404794

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.