നെഹ്റു യുവ കേന്ദ്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയുടേയും അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബിന്റേയും കെ.ഗോവിന്ദൻ മാസ്റ്റർ മെമ്മോറിയൽ സ്പോർട്സ്&ആർട്സ് ക്ലബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ. ഇ നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. തുടർന്ന് ഊർജ്ജ പ്രതിസന്ധി നിവാരണത്തെപ്പറ്റി മുബൈ P.W,.D ഡെപ്യൂട്ടി എൻജിനീയറായിരുന്ന സുരേഷ് ബാബു പുത്തലത്ത് ക്ലാസെടുക്കുകയുണ്ടായി. ജയപ്രകാശ് പി.വി, മനോജ്.എ, സീമന്ത് എസ്. ആർ ആശംസ നേർന്നു. NYK വളണ്ടിയർ മിഥുൻ മോഹൻ സ്വാഗതവും സായൂജ് ബാബു നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.