തളിപ്പറമ്പില്‍ കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ​ര്‍ മെ​ഷീ​നി​ല്‍​ കു​ടു​ങ്ങി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ​കൈ ന​ഷ്ട​പ്പെ​ട്ടു

ത​ളി​പ്പ​റ​മ്പ്: കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ​ര്‍ മെ​ഷീ​നി​ല്‍​ കു​ടു​ങ്ങി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വ​ല​തു​കൈ ന​ഷ്ട​പ്പെ​ട്ടു. പ​ഞ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സ​ഞ്ജി​ത്ത് സ​ര്‍​ക്കാ​ർ (26) ആ​ണ് കൈ ​ന​ഷ്ട​പ്പെ​ട്ടു ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പ​രി​യാ​രം​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ അ​മ്മം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. കെ.​പി.​സാ​ജി​ത​യു​ടെ വീ​ട്ടി​ന്‍റെ ഒ​ന്നാം​നി​ല​യു​ടെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ള്‍ ക​ഴി​ഞ്ഞു മെ​ഷീ​ന്‍ ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണു സ​ഞ്ജി​ത് സ​ര്‍​ക്കാ​റി​ന്‍റെ കൈ ​യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി​യ​ത​ത്.

മൂ​ന്നു ത​വ​ണ മെ​ഷീ​ന്‍​ക​റ​ങ്ങി​യ​തി​നാ​ല്‍ കൈ ​ച​ത​ഞ്ഞ​ര​ഞ്ഞു തോ​ള്‍ ഭാ​ഗ​ത്തു​നി​ന്നു വേ​ര്‍​പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി.​പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ഹൈ​ഡ്രോ​ളി​ക് സ്‌​പ്രൈ​ഡ​ര്‍ എ​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മെ​ഷീ​നി​ന്‍റെ യ​ന്ത്ര​ഭാ​ഗം അ​ക​ത്തി മാ​റ്റി​യാ​ണു സ​ഞ്ജി​ത്ത് സ​ര്‍​ക്കാ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ കൈ ​പൂ​ര്‍​ണ​മാ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.