പ​യ​റ്റു​ചാ​ലി​ൽ ലോ​റി താ​ഴ്ച​യി​ലേ​ക്കു മറിഞ്ഞു; നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

ചെ​ന്പേ​രി: പ​യ​റ്റു​ചാ​ൽ-​ചെ​ന്പേ​രി റോ​ഡി​ലെ പ​ഴ​യ ക്വാ​റി വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്കു വീ​ണു ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു മൂ​ന്നു​പേ​രെ ത​ളി​പ്പ​റ​ന്പ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ വ്യാ​പാ​രി​യാ​യ മ​ഞ്ചേ​രി സ്വ​ദേ​ശി അ​ലി ഒ​ഴി​കെ മ​റ്റു മൂ​ന്നു​പേ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ചെ​ന്പേ​രി കോ​ട്ട​യി​ൽ ട്രേ​ഡേ​ഴ്സി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളും കാ​നു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടി​എ​ൻ 33 എ​ക്സ് -5656 ടൊ​യോ​ട്ട ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ‌
റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​വും ത​ക​ർ​ത്ത് 30 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലേ​ക്കാ​ണ് ലോ​റി വീ​ണ​ത്. മു​ൻ​ഭാ​ഗം ത​ക​ർ​ന്ന ലോ​റി​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം പ​റ​ന്പി​ലാ​കെ ചി​ത​റി വീ​ണ​നി​ല​യി​ലാ​ണു​ള്ള​ത്. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.