71 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നുവീണു


മോസ്കോ: 71 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ യാത്രാ വിമാനം തകർന്നു വീണു. സറാത്തോ എയർലൈൻസിന്‍റെ എ.എൻ 148 വിമാനമാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം തകർന്നു വീണത്.

മോസ്കോയിൽ നിന്ന് ഒാർസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. റഷ്യൻ സമയം 11.22ന് മോസ്കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിട്ടിനുള്ളിൽ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായെന്ന് അധികൃതർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ അറിയിച്ചു.

തെക്ക് കിഴക്കൻ മോസ്കോയിൽ നിന്ന് 80 കിലോമീറ്റർ അകലെ അർഗുനോവോ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. അപകട സമയത്ത് 65 യാത്രക്കാരും ആറു വിമാന ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരോ ജീവനക്കാരെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിവരം.

അപകട സമയത്ത് 3300 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്.  റഷ്യ-ഖസാകിസ്താൻ അതിർത്തിയിൽ ഉറാലസ് കൊടുമുടിക്ക് മുകളിലൂടെയാണ് ഒാർസിലേക്കുള്ള വിമാനപാത

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.